തിരുവനന്തപുരം:കവടിയാറിലെ സർക്കാർ ഓഫീസില്‍ മാധ്യമപ്രവർത്തകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലയാള മനോരമ ലേഖകൻ ആനാട് ശശിയാണ് മരിച്ചത്.കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മുണ്ടേല രാജീവ് ഗാന്ധി സഹകരണ സംഘത്തില്‍ ശശി 1.67 കോടി രൂപ നിക്ഷേപിച്ചിരുന്നു.
ഈ പണം തിരികെ ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് കുടുംബം മൊഴി നല്‍കി.ക്രമക്കേടിനെ തുടർന്ന് സഹകരണസംഘം തകർന്നിരുന്നു. ഇതിനുപിന്നാലെ സംഘത്തിൻറെ പ്രസിഡൻ്റും ജീവനൊടുക്കിയിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത മ്യൂസിയം പൊലീസ് അന്വേഷണം തുടങ്ങി
Trending :