+

അഹമ്മദ് പാറക്കലിൻ്റെ വിയോഗം :നാടിന് നഷ്ടമായത് ജീവകാരുണ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പൊതു പ്രവർത്തകൻ

തുര്‍ക്കിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ജമാഅത്തെ ഇസ്‌ലാമി നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനും നിരവധി സാമൂഹിക സാംസ്‌കാരിക സ്ഥാപപനങ്ങളുടെ സാരഥിയുമായ അഹമ്മദ് പാറക്കല്‍

കണ്ണൂർ : തുര്‍ക്കിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ജമാഅത്തെ ഇസ്‌ലാമി നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനും നിരവധി സാമൂഹിക സാംസ്‌കാരിക സ്ഥാപപനങ്ങളുടെ സാരഥിയുമായ അഹമ്മദ് പാറക്കല്‍ കാഞ്ഞിരോട് (80) അക്ഷരാര്‍ഥത്തില്‍ കാരുണ്യ വീഥിയിലെ തണല്‍മരം. അല്‍ ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ രക്ഷാധികാരി, കാഞ്ഞിരോട് ഇസ് ലാമിയ ട്രസ്റ്റ് ചെയര്‍മാന്‍, അല്‍ ഹുദ അക്കാദമി പ്രോജക്ട് കണ്‍വീനര്‍, ജമാഅത്തെ ഇസ്‌ലാമി കാഞ്ഞിരോട് യൂണിറ്റ് പ്രസിഡന്റ്, കാരുണ്യ ട്രസ്റ്റ്  ഫൗണ്ടര്‍ ചെയര്‍മാന്‍,

തണല്‍ കാഞ്ഞിരോട് ചെയര്‍മാന്‍, കാഞ്ഞിരോട് ബൈതുസകാത്ത് കമ്മിറ്റി   പ്രസിഡന്റ്, ജമാഅത്തെ ഇസ്‌ലാമി ചക്കരക്കല്‍ ഏരിയാസമിതി അംഗം, മസ്ജിദുല്‍ ഹുദ രക്ഷാധികാരി, കാഞ്ഞിരോട് വെല്‍ഫെയര്‍ സൊസൈറ്റി (സംഗമം അയല്‍കൂട്ടം) പ്രഥമ ചെയര്‍മാന്‍, അല്‍ ഹുദ ഹോളിഡേ മദ്‌റസ പ്രസിഡന്റ്, കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കണ്‍വീനര്‍, കെഐജി ജിദ്ദ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, മീഡിയവണ്‍ ഫിനാന്‍സ് അഡൈ്വസര്‍, നഹര്‍ കോളേജ് കണ്‍വീനര്‍ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍  പ്രവര്‍ത്തിച്ചിരുന്നു.

ജീവകാരുണ്യ മേഖലയില്‍ സജീവമായിരുന്നു. കാരുണ്യ ക്ലിനിക്, തണല്‍ കാഞ്ഞിരോട്, അല്‍ ഹുദ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതില്‍ നേതൃത്വം നല്‍കി. ജിദ്ദ ഫസല്‍ ഇസ്‌ലാമിക് ബാങ്ക് വൈസ് പ്രസിഡന്റായാണ് ഔദ്യാഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. ജിദ്ദയിലെ പ്രവാസി കൂട്ടായ്മകളുടെ സംഘാടകനും പ്രവര്‍ത്തകനുമായിരുന്നു. സൗദിയില്‍ ദീര്‍ഘകാലം കെ.ഐ.ജി  ഭാരവാഹിയായിരുന്നു.

Kannur philanthropist Ahmed Parakkal passes away in Turkey

ജിദ്ദയില്‍ എത്തുന്ന പ്രവാസികള്‍ക്ക് താങ്ങും തണലുമായി സേവന മേഖലയില്‍ മുദ്ര പതിപ്പിച്ചു. ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡറായിരുന്നു. പ്രവാസത്തിന് ശേഷം കാഞ്ഞിരോടിലെയും പരിസരപ്രദേശങ്ങളിലെയും ജീവകരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു. പുറവൂരിലെ അദ്ദേഹത്തിന്റെ വീട് ആശിയാന പ്രയാസമനുഭവിക്കുന്നവരുടെ അത്താണിയായിരുന്നു. ചികിത്സ, വിദ്യാഭ്യാസം, വീട് നിര്‍മാണം തുടങ്ങിയ ആവശ്യങ്ങളുമായി വരുന്ന നിരവധിപേര്‍ക്ക് അദ്ദേഹത്തിന്റെ ശ്രമഫലമായി സഹായങ്ങള്‍ ലഭിച്ചിരുന്നു. കാഞ്ഞിരോടില്‍ ഉയര്‍ന്നുവന്ന പല സംരംഭങ്ങളുടെയും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ പൗര പ്രമുഖര്‍  ആശ്രയിച്ചിരുന്നത് അഹ്മദ് പാറക്കലിനെയായിരുന്നു.

പിതാവ്: പി.പി അയമ്മദ്. മാതാവ്: പാറക്കല്‍ ആയിഷ. ഭാര്യ: ആയിഷബി (ഗ്രീന്‍ ഹൗസ്). മക്കള്‍:  ഡോ: ഷബീര്‍ അഹമ്മദ് (ഡയാകെയര്‍ കണ്ണൂര്‍), സാജിദ് അഹ്മദ് (സൗദി), ഡോ. സുഹാന (ആശിര്‍വാദ് ഹോസ്പിറ്റല്‍), സുഹൈല (ഫാര്‍മസിസ്റ്റ്, സൗദി), ഇസ്മായില്‍ (ചര്‍ട്ടര്‍ഡ് അക്കൗണ്ടന്റ് കണ്ണൂര്‍) മരുമക്കള്‍: റോഷന്‍ നഗീന (ആര്‍ക്കിടെക്ട്), ഡോ. ഹൈഫ, ഡോ. മുഹമ്മദ് ഷഹീദ് (ആശിര്‍വാദ് ഹോസ്പിറ്റല്‍), ഹാഷിര്‍ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, സൗദി), അന്‍സീറ (ഷഹ്‌സാദി ബൗട്ടിക് കണ്ണൂര്‍). സഹോദരങ്ങള്‍: മൊയ്തീന്‍ (ചാംസ് സ്‌പോര്‍ട്‌സ്, കണ്ണൂര്‍), യൂസുഫ് (സൗദി), മായന്‍ (സൗദി) ഖദീജ (കാഞ്ഞിരോട്), പരേതയായ ഫാത്തിമ.

facebook twitter