രാജ്യസഭാംഗ നോമിനേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് സി സദാനന്ദന്‍ എംപി. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി വന്നത് അഭിഭാഷകന്റെ തമാശയല്ലെന്ന് സി സദാനന്ദന്‍ പറഞ്ഞു. ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു. ഭരണഘടനാ പദവികള്‍ വ്യവഹാരത്തില്‍ എത്തിക്കുന്നത് ശരിയല്ല. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. നാമനിര്‍ദേശം ചെയ്ത സമയത്ത് തന്നെ പാര്‍ട്ടി പത്രങ്ങളില്‍ മുഖപ്രസംഗം വന്നു. അന്ന് തന്നെ ചില സൂചനകള്‍ ഉണ്ടായിരുന്നുവെന്നും സി സദാനന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സി സദാനന്ദന്റെ നോമിനേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കല, സാഹിത്യം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ രാജ്യത്തിന് സംഭാവന നല്‍കിയവരെയാണ് നോമിനേറ്റ് ചെയ്യാറുള്ളതെന്നും എന്നാല്‍ സദാനന്ദന്‍ എത് മേഖലയിലാണ് രാജ്യത്തിന് സംഭാവന നല്‍കിയതെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു. സാമൂഹിക സേവനം എന്ന നിലയില്‍ സദാനന്ദനെ നോമിനേറ്റ് ചെയ്യാനാവില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന സദാനന്ദന്‍ കഴിഞ്ഞ മാസമാണ് രാജ്യസഭാ എം പിയായി സത്യപ്രതിജ്ഞ ചെയ്തത്. നിയസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും അദ്ദേഹം മത്സരിച്ചിട്ടുണ്ട്.