+

പി എം ശ്രീയിലൂടെ സംഘപരിവാര്‍ വിഷം സ്‌കൂള്‍ സിലബസില്‍ നിറയും ; വിമര്‍ശനവുമായി ടി സിദ്ദിഖ് എംഎല്‍എ

സിപിഎം നിലപാട് ചരിത്രം അടയാളപ്പെടുത്തും.

കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ്. സിപിഎം വിഷലിപ്തമായ പാഠ്യപദ്ധതിക്കാണ് വഴിമരുന്ന് ഇടാന്‍ പോകുന്നതെന്നും പി എം ശ്രീ പദ്ധതിയിലൂടെ സംഘപരിവാര്‍ വിഷം സ്‌കൂള്‍ സിലബസില്‍ നിറയുമെന്ന് ടി സിദ്ദിഖ് എംഎല്‍എ ഫേസ്ബുക്കിലൂടെ തുറന്നടിച്ചു. സിപിഎം നിലപാട് ചരിത്രം അടയാളപ്പെടുത്തും. മുന്നണിയില്‍ സിപിഐക്കും, സ്വന്തം പാര്‍ട്ടിക്കാര്‍ക്കും പുല്ലുവിലയാണെന്നും സിപിഐ വിമര്‍ശനത്തെ തള്ളിയതിനെ കുറിച്ച് സിദ്ദിഖ് പരിഹസിച്ചു. എല്ലാം ഒരാള്‍ തീരുമാനിക്കുന്ന സ്ഥിതിയാണ് ഇടതുമുന്നണിയിലെന്നും സിദ്ധിഖ് വ്യക്തമാക്കി.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
മുന്നണിയിലെ സിപിഐക്ക് പുല്ലുവില..! സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പുല്ലു വില..! എല്ലാം ഒരാള്‍ തീരുമാനിക്കുന്ന ഇടതു മുന്നണി... സിപിഎം എന്ന പാര്‍ട്ടി...!

പി എം ശ്രീയിലൂടെ സംഘ്പരിവാര്‍ വിഷം സ്‌കൂള്‍ സിലബസില്‍ നിറയും. ഭാവി തലമുറ പഠിക്കാന്‍ പോകുന്നത് വിഷലിപ്തമായ പാഠ്യ പദ്ധതി. അതിന് വഴി മരുന്നിടുന്നത് സിപിഎം. ചരിത്രം ഇത് അടയാളപ്പെടുത്തും..?

2020ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ പിഎം ശ്രീ. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തുമെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 27,000 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയത്. ഈ പദ്ധതിയില്‍ പ്രവേശിക്കുന്നതിനായി സ്‌കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ്എസ്‌കെ ഫണ്ട് ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. മൂന്ന് തവണ

മന്ത്രിസഭയിലടക്കം സിപിഐ എതിര്‍പ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോള്‍ ചേര്‍ന്നിരിക്കുന്നത്.

facebook twitter