പാലക്കാട് എലപ്പുള്ളിയില്‍ ആരംഭിക്കുന്ന ബ്രൂവറിയെ അനുകൂലിക്കുന്ന നിലപാടിലുറച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വികസനം കൊണ്ടുവരുന്നത് തടയാന്‍ ചിലര്‍ക്ക് പ്രത്യേക താല്‍പര്യമുണ്ട്. കുടിവെള്ളം ചൂഷണം ചെയ്യുമെന്നത് കള്ള പ്രചരണമാണെന്നും ബ്രൂവറി വരുന്നതിലൂടെ ഒട്ടേറെ പേര്‍ക്ക് ജോലി കിട്ടുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് എം വി ഗോവിന്ദന്‍ നിലപാട് ആവര്‍ത്തിച്ചത്.
ബ്രൂവറി നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രൂവറി വിഷയത്തില്‍ സമ്മേളനത്തിനിടെ പ്രതിനിധികള്‍ ആശങ്ക അറിയിച്ചിരുന്നു. പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് ശേഷം നല്‍കിയ മറുപടിയിലാണ് എം വി ഗോവിന്ദന്റെ പ്രതികരണം.