+

അഞ്ച് കോടി രൂപ ചെലവഴിച്ച്‌ പാലക്കാട് തൃപ്പാളൂരില്‍ നിർമ്മിച്ച തൂക്കുപാലത്തിന്റെ കൈവരികള്‍ പൊട്ടിവീണു

അഞ്ച് കോടി രൂപ ചെലവഴിച്ച്‌ പാലക്കാട് തൃപ്പാളൂരില്‍ നിർമ്മിച്ച തൂക്കുപാലത്തിന്റെ കൈവരികള്‍ പൊട്ടിവീണു. ഇന്നലെയായിരുന്നു ഈ തൂക്കുപാലത്തിന്റെയും ഓപണ്‍ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകള്‍, തുടങ്ങിയ അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം നടന്നത്.

പാലക്കാട്: അഞ്ച് കോടി രൂപ ചെലവഴിച്ച്‌ പാലക്കാട് തൃപ്പാളൂരില്‍ നിർമ്മിച്ച തൂക്കുപാലത്തിന്റെ കൈവരികള്‍ പൊട്ടിവീണു. ഇന്നലെയായിരുന്നു ഈ തൂക്കുപാലത്തിന്റെയും ഓപണ്‍ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകള്‍, തുടങ്ങിയ അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം നടന്നത്.

പിന്നാലെയാണ് തൂക്കുപാലത്തിന്‍റെ കൈവരികള്‍ പൊട്ടി വീണത്. കെഡി പ്രസന്നന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ബജറ്റ് വിഹിതമായ തുക ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്.

തൂക്കുപാലം കൂടാതെ കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം ഓപ്പള്‍ സ്റ്റേജ് ഉള്‍പ്പെടയുളള വിപുലമായ പദ്ധതിയായിരുന്നു ഇത്. ഉദ്ഘാടനത്തിനിടയില്‍ തന്നെ തൂക്കുപാലത്തിന്റെ കൈവരികള്‍ പൊട്ടിവീണിരുന്നു. ഇത് ചില ആളുകള്‍ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

5 കോടി രൂപ ചിവഴിച്ച്‌ നിര്‍മ്മിച്ച പാലത്തിന്‍റെ കൈവരികള്‍ തകര്‍ന്നതോടെ നാട്ടുകാരില്‍ ചിലർ ഇത്‌ ചോദ്യം ചെയ്ത് രംഗത്തെത്തി. എന്നാല്‍ ഉടന്‍ തന്നെ പരിഹാരമുണ്ടാക്കാമെന്ന് ഉദ്യോഗസ്ഥര്‍ നാട്ടുകാർക്ക് ഉറപ്പ് നല്‍കിയതോടെയാണ് ഇവർ പിരിഞ്ഞുപോയത്.

facebook twitter