+

ചുമ്മാ ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോള്‍ വെളിപാട് ഉണ്ടായതതല്ല, വര്‍ഷങ്ങളോളം പഠിച്ചിട്ടും പണിയെടുത്തിട്ടും പ്രാക്ടീസ് ചെയ്തിട്ടും ഒക്കെയാണ് ; കമന്റിന് മറുപടി നല്‍കി അശ്വതി ശ്രീകാന്ത്

വല്ലവരുടേം ജീവിതത്തില്‍ പോയി അഭിപ്രായം പറയാനാണ് ഇങ്ങനെ ചിലര്‍ക്ക് താല്പര്യം എന്നൊക്കെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ വന്നത്.

അവതാരകയായും നടിയായും മിനിസ്‌ക്രീനില്‍ സജീവമാണ് അശ്വതി ശ്രീകാന്ത്. തനിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം അശ്വതി മറുപടി കൊടുക്കാറുമുണ്ട്. ഒരു കമന്റിന് അശ്വതി കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 'ഇവരെ ചുമ്മാ പൊക്കുന്നതായി തോന്നുന്നു, എവിടെയോ വെല്‍നെസ് കോച്ചെന്നും കണ്ടു' എന്ന കമന്റിനാണ് അശ്വതി മറുപടി നല്‍കിയിരിക്കുന്നത്. ഫെയ്സ്ബുക്കിലാണ് അശ്വതി മറുപടി കൊടുത്തിരിക്കുന്നത്

'പൊക്കുന്നതൊക്കെ ചുമ്മാതാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. അല്ലെങ്കില്‍ തന്നെ impostor syndrome ഉള്ളതാണ്. പിന്നെ വെല്‍നെസ്സ് കോച്ചെന്ന് താങ്കള്‍ എവിടെയും കാണാന്‍ വഴിയില്ല. പക്ഷേ International coaching federation ന്ന് recognised ആയ ലൈഫ് കോച്ചാണ്. ചുമ്മാ ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോള്‍ വെളിപാട് ഉണ്ടായതതല്ല, വര്‍ഷങ്ങളോളം പഠിച്ചിട്ടും പണിയെടുത്തിട്ടും പ്രാക്ടീസ് ചെയ്തിട്ടും ഒക്കെയാണ്. അതിലൂടെ ക്രൂരതയൊക്കെ ചെയ്യാന്‍ പറ്റുമോന്ന് അറിയില്ല. കുറേ മനുഷ്യരോട് നിരന്തരം സംസാരിക്കുന്നുണ്ട്. അവര്‍ക്ക് ജീവിതത്തില്‍ നല്ല മാറ്റമുണ്ടെന്നാണ് testimonials. ഹരിത പറഞ്ഞ പോലെ ഇതില്‍ തന്നെ തുടരാനാണ് പ്ലാന്‍. മാറിയാല്‍ അറിയിക്കാം' എന്നുമാണ് കുറിപ്പില്‍ പറയുന്നത്.

പോസ്റ്റിനു താഴെ അശ്വതിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകള്‍ എത്തിയിട്ടുണ്ട്. ഇതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ല. തള്ളിക്കളയുക, വല്ലവരുടേം ജീവിതത്തില്‍ പോയി അഭിപ്രായം പറയാനാണ് ഇങ്ങനെ ചിലര്‍ക്ക് താല്പര്യം എന്നൊക്കെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ വന്നത്.

facebook twitter