ഹരിയാനയിലെ ഫരീദാബാദില്‍ പതിനേഴുകാരിക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍ കാത്തുനിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
തോളിലും വയറിലും വെടിയേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. വെടിയുതിര്‍ത്ത ജതിന് മംഗ്ല എന്ന യുവാവിനെ ഫരീദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ പെണ്‍കുട്ടിയെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം ഒരു മണിക്കൂറിനടുത്ത് പെണ്‍കുട്ടി വരുന്ന വഴിയില്‍ ഇയാള്‍ കാത്തു നിന്നിരുന്നു. ഇതിന്റെയുള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
വെടിയേറ്റ് വീണ പെണ്‍കുട്ടി ഉച്ചത്തില്‍ കരയുന്നത് കേട്ടശേഷമാണ് അക്രമി ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. പെണ്‍കുട്ടിയും ആക്രമിയും തമ്മില്‍ പരിചയമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. വെടിയുതിര്‍ക്കാനുപയോഗിച്ച തോക്ക് കണ്ടെത്തി.