ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമീപവാസിയായ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയില്‍ സിന്ധുവിനെയാണ് (49) ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്റെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
സിന്ധുവിന്റെ അഞ്ച് ഗ്രാം തൂക്കം വരുന്ന വള മോഷണം പോവുകയും ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ചുകൊണ്ട് ഇവര്‍ തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ബാബുവിനെ കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് കുടുംബം നല്കിയ പരാതിയില്‍ പറയുന്നു.
അന്വേഷണം തൃപ്തികരമല്ല എന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ളവയും സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി കുടുബം പരാതി നല്‍കുകയും ചെയ്തു. ഇതിനുശേഷമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.