+

സിന്ദു നദീജല കരാര്‍ വ്യവസ്ഥകളില്‍ ചര്‍ച്ചയാവാം ; പാകിസ്ഥാന്‍

കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാണ് പാകിസ്ഥാന്‍ അയച്ച കത്തിലെ ആവശ്യം.

സിന്ദു നദീജല കരാര്‍ വ്യവസ്ഥകളില്‍ ചര്‍ച്ചയാവാമെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാന്‍. ഇന്ത്യയ്ക്കുള്ള എതിര്‍പ്പും ചര്‍ച്ചയില്‍ ഉന്നയിക്കാമെന്ന് പാകിസ്ഥാന്‍ പറയുന്നു. ഇതാദ്യമായാണ് കരാര്‍ വ്യവസ്ഥകളില്‍ ചര്‍ച്ചയാകാമെന്ന് പാകിസ്ഥാന്‍ സമ്മതിക്കുന്നത്.

കരാര്‍ മരവിപ്പിച്ചത് ചോദ്യം ചെയ്തുള്ള കത്തിലാണ് പാകിസ്ഥാന്റെ നിര്‍ദ്ദേശം. കരാര്‍ പുതുക്കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാകിസ്ഥാന്‍ അംഗീകരിച്ചിരുന്നില്ല. പഹല്‍?ഗാം ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ദു നദീജല കരാര്‍ മരവിപ്പിച്ചത്. 

കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാണ് പാകിസ്ഥാന്‍ അയച്ച കത്തിലെ ആവശ്യം. നദീജല കരാര്‍ ലംഘിക്കുന്നത് പ്രശ്‌നം വഷളാക്കുമെന്നും പാകിസ്ഥാന്‍ കത്തില്‍ പറയുന്നു. സിന്ധു നദിയുടെ ആറ് പോഷക നദികളിലെ ജലം എങ്ങനെ പങ്കിടണം എന്നത് നിര്‍ണ്ണയിക്കുന്ന കരാറില്‍ നിന്ന് പിന്‍മാറുന്നുവെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. പടിഞ്ഞാറന്‍ നദികളായ ഝെലം, ചെനാബ്, ഇന്‍ഡസ് എന്നിവയിലെ വെള്ളം പാകിസ്ഥാനും കിഴക്കന്‍ ഭാഗത്തെ സത്‌ലജ്, ബ്യാസ്, രവി എന്നിവയിലെ അവകാശം പൂര്‍ണ്ണമായും ഇന്ത്യയ്ക്കും നല്‍കുന്നതായിരുന്നു കരാര്‍. പാകിസ്ഥാന് അവകാശമുള്ള നദികളിലെ ജലം കൃഷിക്കും വൈദ്യുത പദ്ധതികള്‍ക്കും ഉപയോഗിക്കാമെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് തടയാനാവില്ല. പാകിസ്ഥാന്റെ അനുമതിയോടെ മാത്രമേ നദികള്‍ക്ക് കുറുകെയുള്ള ഏതു പദ്ധതിയും നടപ്പാക്കാന്‍ കഴിയൂ. കറാറില്‍ നിന്നും പിന്‍മാറുന്നതിലൂടെ പാകിസ്ഥാന് കനത്ത തിരിച്ചടിയായി.
 

Trending :
facebook twitter