ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; വൈദ്യൂതി ഉത്പാദനം കൂട്ടി KSEB

01:18 PM Aug 18, 2025 | Renjini kannur

ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു.ഇടുക്കിയടക്കം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കെഎസ്‌ഇബി വൈദ്യുതോല്‍പാദനവും വര്‍ധിപ്പിച്ചു.ഇന്ന് മഴയും നീരൊഴുക്കും ശക്തമായതോടെ 12 ഡാമുകളില്‍ ചുകപ് അലർട്ട് പ്രഖ്യാപിച്ചു.

ജലസേചന വകുപ്പിൻ്റെ കീഴിലുള്ള മീങ്കര , വാളയാർ , ചുള്ളിയാർ, കെഎസ്‌ഇബിയുടെ നിയന്ത്രണത്തിലുള്ള പത്തനംതിട്ട യിലെ കക്കി, മൂഴിയാർ,മാട്ടുപ്പെട്ടി കല്ലാർകുട്ടി ,ഇരട്ടയാർ ഇടുക്കിയിലെ ലോവർ പെരിയാർ , ഷോളയാർ, പെരിങ്ങല്‍കുത്ത് (തൃശൂർ) ,വയനാടിലെ ബാണാസുരസാഗർ എന്നിവിടങ്ങളിലാണ് ചുവപ് അലർട്ട് പ്രഖ്യാപിച്ചത് . ഡാമുകളില്‍ നിന്ന് നിശ്ചിത അളവില്‍ ജലം പുറത്തൊഴുക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

വൈദ്യുതി ഉപഭോഗത്തിലും കുറവ് രേഖപ്പെടുത്തി. ഈ മാസത്തെ ഉയര്‍ന്ന പ്രതിദിന ഉപഭോഗം 82 ദശലക്ഷം യൂണിറ്റാണെങ്കില്‍, കഴിഞ്ഞ ദിവസം 76.8122 ദശലക്ഷം യൂണിറ്റായിരുന്നു. ഇതില്‍ 38.6854 ദശലക്ഷം യൂണിറ്റ് ആഭ്യന്തര ഉല്‍പാദനവും 38.1268 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും വാങ്ങിയതുമാണ്. വിലകൊടുത്ത് വാങ്ങുന്ന വൈദ്യുതിയേക്കാള്‍ സംസ്ഥാനത്ത് ആഭ്യന്തര ഉല്‍പാദനം കൂടുതലായതാണ് ശ്രദ്ധേയമായ കാര്യം