സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ വിജയികളെ നാളെ അറിയാം. ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്കാണ് നറുക്കെടുപ്പ്.
20 കോടി രൂപയാണ് ഒന്നാം സമ്മാനം . ബമ്പര്‍ നറുക്കെടുപ്പിലൂടെ 21 പേര് കൂടി കോടീശ്വരന്മാരാകും. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേര്‍ക്കും നല്‍കുന്നുണ്ട്. നറുക്കെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വില്പന കേന്ദ്രങ്ങളിലെല്ലാം ബമ്പര്‍ ടിക്കറ്റു വില്പന തകൃതിയായി നടക്കുകയാണ്.
ആകെ 50,000,00 ടിക്കറ്റുകള്‍ വില്പനയ്ക്കെത്തിയതില് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 45,34,650 ടിക്കറ്റുകള്‍ വിറ്റഴിച്ചു. നറുക്കെടുപ്പ് സമയത്തോടടുക്കും തോറും ടിക്കറ്റു വില്പനയ്ക്കു വേഗത വര്‍ധിച്ചിട്ടുണ്ട്. 8,87,140 ടിക്കറ്റുകള്‍ വിറ്റ് പാലക്കാട് ജില്ല ഒന്നാമതും 5, 33,200 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരം ജില്ല രണ്ടാമതും 4,97,320 ടിക്കറ്റുകള്‍ വിറ്റ് തൃശൂര്‍ ജില്ല നിലവില്‍ മൂന്നാം സ്ഥാനത്തുമാണ്. മറ്റു ജില്ലകളിലും ടിക്കറ്റു വില്പന ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 400 രൂപയാണ് ക്രിസ്തുമസ് - നവവത്സര ബമ്പര്‍ ടിക്കറ്റിന്റെ വില.