+

'യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകം'; ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ

ലോകത്തിന് ഇനിയും മറ്റൊരു യുദ്ധം താങ്ങാനുള്ള കരുത്തില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കിയ കാര്യം തന്നെ ഇപ്പോഴും ആവര്‍ത്തിക്കുകയാണ്.

ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ. യുദ്ധം താങ്ങാവുന്ന അവസ്ഥയിലല്ല ലോകമെന്ന് യുഎന്‍ വക്താവ് ഫര്‍ഹാന്‍ അസിസ് ഹഖ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തില്‍ യുഎന്‍ ആശങ്ക പ്രകടിപ്പിച്ചു.

ലോകത്തിന് ഇനിയും മറ്റൊരു യുദ്ധം താങ്ങാനുള്ള കരുത്തില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ വ്യക്തമാക്കിയ കാര്യം തന്നെ ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. സംഘര്‍ഷം വ്യാപിക്കാതെ ഇന്ത്യയും പാകിസ്ഥാനും  നടപടികള്‍ സ്വീകരിക്കണമെന്നും യുഎന്‍ വ്യക്തമാക്കി.  അതേസമയം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്ക വ്യക്തമാക്കി. 
 

facebook twitter