+

മകളോട് മോശമായി പെരുമാറി യുവാവ്; ചെരുപ്പൂരി തല്ലി അമ്മ

സംഭവത്തിന് പിന്നാലെ യുവാവ് ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മകളോട് മോശമായി പെരുമാറിയ യുവാവിനെ കൈകാര്യം ചെയ്ത് അമ്മ. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം. യുവാവിനെ അമ്മ ചെരുപ്പൂരി അടിക്കുന്ന ദൃശ്യം പുറത്തുവന്നു. പ്രദേശത്തെ പഞ്ചര്‍ കടയിലെ ജീവനക്കാരനായ യുവാവ് പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതറിഞ്ഞ അമ്മ അവിടേക്ക് വരികയും യുവാവിനെ ചെരുപ്പൂരി അടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവാവ് ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ഏതാനും ദിവസങ്ങള്‍ മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നതോടെ യുവാവിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും ഉയരുകയാണ്.

facebook twitter