വലിയ പ്രതീക്ഷയോടെ തിയറ്ററില്‍ എത്തിയ തഗ് ലൈഫും റെട്രോയും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം 'കൂലി'.
മലയാളം, തെലുഗു, ബോളിവുഡ് എന്നിവയില്‍ നിന്നും നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കൂലിയിലൂടെ തമിഴ് സിനിമയുടെ ഗതി മാറും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മാര്‍ച്ചില്‍ റിലീസ് ചെയ്ത മലയാള ചിത്രം എമ്പുരാനെ മറികടക്കാന്‍ ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ മറ്റ് സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്കൊന്നും സാധിച്ചില്ല. അതുകൊണ്ട് തന്നെ കൂലിയ്ക്ക് എമ്പുരാനെ മറികടക്കാന്‍ സാധിക്കുമോ എന്നത് കണ്ടറിയണം.
വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകള്‍ക്കും വേണ്ടി ആവേശത്തോടെയാണ് ഏവരും കാത്തിരിക്കാറുള്ളത്. മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ സിനിമകള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം.
തഗ് ലൈഫ് ഉള്‍പ്പെടെ തിയറ്ററില്‍ തിരിച്ചടി നേരിട്ടു ; രജനികാന്ത് ചിത്രം കൂലിയില്‍ പ്രതീക്ഷയോടെ തമിഴകം
12:58 PM Jun 27, 2025
| Suchithra Sivadas