+

വെഞ്ഞാറമൂട്ടില്‍ മോഷണം ; 40 പവനും അയ്യായിരം രൂപയും കവര്‍ന്നു

രണ്ടാമത്തെ നിലയിലെ മുറിയില്‍ നിന്ന് 40 പവന്‍ സ്വര്‍ണവും 5000 രൂപയും നഷ്ടമായെന്നാണ് വീട്ടുകാരുടെ പരാതി.

വെഞ്ഞാറമൂട്ടിലെ വീടുകളില്‍ മോഷണം. ഒരു വീട്ടില്‍ നിന്ന് 40 പവന്‍ സ്വര്‍ണവും 5000 രൂപയുമാണ് കവര്‍ന്നത്. സമീപത്തെ വീട്ടില്‍ നിന്ന് വസ്ത്രങ്ങള്‍ കവര്‍ന്നതായും നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് വെഞ്ഞാറമൂട്ടിലെ മോഷണം. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അപ്പുക്കുട്ടന്‍ പിള്ളയുടെ വീട്ടില്‍ നിന്നാണ് പണവും സ്വര്‍ണാഭരണങ്ങളും നഷ്ടമായത്. പുലര്‍ച്ചെ നാലരയോടെ വീടിനുള്ളില്‍ നിന്ന് ആരോ ഓടി മറയുന്നതായി മകളാണ് ആദ്യം കണ്ടത്.


തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അടുക്കള വാതില്‍ കുത്തി തുറന്ന നിലയില്‍ കണ്ടെത്തി. രണ്ടാമത്തെ നിലയിലെ മുറിയില്‍ നിന്ന് 40 പവന്‍ സ്വര്‍ണവും 5000 രൂപയും നഷ്ടമായെന്നാണ് വീട്ടുകാരുടെ പരാതി. പണവും സ്വര്‍ണവും സൂക്ഷിച്ച ബാഗ് വീടിന് സമീപത്തെ വഴിയില്‍ നിന്ന് ഒഴിഞ്ഞ നിലയില്‍ കണ്ടെത്തി. സമീപത്തെ വീട്ടിന് മുറ്റത്ത് കിടന്ന വസ്ത്രങ്ങളും കാണാതായെന്ന മറ്റൊരു പരാതി. രണ്ട് മോഷണത്തിന് പിന്നിലും ഒരു സംഘം തന്നെയെന്നാണ് പൊലീസ് സംശയം. സി സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.

facebook twitter