തിരുവനന്തപുരം: പാറശാല പരശുവയ്ക്കലിൽ ആംബുലൻസ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്. ബൈക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവേ എതിർ ദിശയിൽ നിന്ന് വന്ന ആംബുലൻസ് ഇടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, തേനി പെരിയകുളത്തുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. മിനി ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. മിനി ബസിലുണ്ടായവർ ഉൾപ്പെടെ 18 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.