തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി. വഞ്ചിയൂർ കോടതിയിലാണ് ബോംബ് ഭീഷണി എത്തിയത്. 2 മണിക്ക് ബോംബ് പൊട്ടുമെന്നാണ് സന്ദേശം എത്തിയത്.
കോടതിയുടെ ഔദ്യോഗിക മെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വഞ്ചിയൂർ കോടതിയിൽ നേരത്തെയും സമാനമായ രീതിയിൽ ബോംബ് ഭീഷണിയെത്തിയിരുന്നു.