തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനുമാണ് പുതിയതായി ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഇമെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനും വീടിനും ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. സെക്രട്ടറിയേറ്റിലും ക്ലിഫ് ഹൗസിലും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്.
Trending :