തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് വളർത്തിയ കേന്ദ്ര സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ

01:43 PM Apr 18, 2025 | AJANYA THACHAN

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് വളർത്തിയ കേന്ദ്ര സർക്കാർ ജീവനക്കാരൻ അറസ്റ്റിലായി. തിരുവനന്തപുരം അക്കൗണ്ടൻ്റ് ജനറൽ ഓഫീസിലെ അസിസ്റ്റ​ന്റ് ഓഡിറ്റ് ഓഫീസർ ജിതിൻ ആണ് അറസ്റ്റിലായത്. എക്സൈസ് ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി പിടികൂടിയത്.