
തിരുവനന്തപുരം: മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൊല്ലം പരവൂർ പാറയിൽക്കാവ് ക്ഷേത്രത്തിന് സമീപം സുനിൽ ഭവനിൽ എസ്കെ സുനിൽ (46) ആണ് മരിച്ചത്. മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയതായിരുന്നു സുനിൽ.
മെയ് 23-നാണ് മെഡിക്കൽ കോളേജ് ക്യാംപസിനുള്ളിലെ മരത്തിന്റെ ശിഖരം സുനിലിന്റെ തലയിൽ വീണത്. തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ സുനിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു സംഭവം.