+

മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്പ് മെഡിസെപ്പ് ക്ലോസ് ചെയ്തില്ല; മുൻ നഴ്‌സിംഗ് സൂപ്രണ്ടിന്റെ കുടുംബത്തിന് ദുര്‍ഗതി

മെഡിസെപ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യമുള്ള രോഗി മരിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ മൃതദേഹം വിട്ടുനല്‍കിയതില്‍ കുടുംബത്തിനെതിരെ ആരോപണവുമായി മെഡിസെപ്പ് രംഗത്തെത്തി. 

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്പ് മെഡിസെപ്പ് ക്ലോസ് ചെയ്തില്ല. മെഡിസെപ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യമുള്ള രോഗി മരിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ മൃതദേഹം വിട്ടുനല്‍കിയതില്‍ കുടുംബത്തിനെതിരെ ആരോപണവുമായി മെഡിസെപ്പ് രംഗത്തെത്തി. 

മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്പ് മെഡിസെപ്പ് ക്ലോസ് ചെയ്തില്ലെന്നും അതുകൊണ്ട് 19,350 രൂപ അടക്കണമെന്നുമാണ് നിര്‍ദേശം.എന്നാല്‍ മൃതദേഹം വിട്ടു തന്നത് മെഡിക്കല്‍ കോളേജ് അധികൃതരാണെന്നും മെഡിസെപ്പിന്റെ കാര്യം പറഞ്ഞില്ലെന്നും കുടുംബം പറഞ്ഞു. നഴ്‌സിംഗ് സൂപ്രണ്ടായി വിരമിച്ച തിരുവനന്തപുരം വെള്ളനാട് സ്വദേശി രത്‌നമ്മയുടെ കുടുംബത്തിനാണ് ഈ ദുര്‍ഗതി. 

അറിയിക്കാതെ മൃതദേഹം കൊണ്ടുപോയതിനാല്‍ മെഡിസെപ്പ് ആനുകൂല്യം കിട്ടില്ലെന്നും പണമടച്ചേ തീരൂ എന്നും മെഡിക്കല്‍ ആശുപത്രി അധികൃതര്‍ രത്‌നമ്മയുടെ കുടുംബത്തെ വിളിച്ചുവരുത്തി അറിയിക്കുകയായിരുന്നു.

facebook twitter