+

തിരുവനന്തപുരം രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ ഒളിവിൽ

വെള്ളനാട് ആയൂർവേദ ആശുപത്രി ഡോക്ടർ ഫക്രുദീനെതിരെയാണ് പരാതി. ചികിത്സക്കെത്തിയ യുവതിയെയാണ് ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ യുവതി ആര്യനാട് പൊലീസിൽ പരാതി നൽകി.

തിരുവനന്തപുരം : തിരുവനന്തപുരം വെളളനാട് ചികിത്സ തേടിയെത്തിയ രോഗിയെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. വെള്ളനാട് ആയൂർവേദ ആശുപത്രി ഡോക്ടർ ഫക്രുദീനെതിരെയാണ് പരാതി. ഒരാഴ്ച മുമ്പ് ആശുപത്രിക്കുള്ളിൽ വച്ചാണ് സംഭവം.

ചികിത്സക്കെത്തിയ യുവതിയെയാണ് ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ യുവതി ആര്യനാട് പൊലീസിൽ പരാതി നൽകി. ആര്യനാട് പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് ആണ് പൊലീസ് പറയുന്നത്.

facebook twitter