തിരുവനന്തപുരം : തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ കബളിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പോലീസുകാരൻ അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയായ വിജയ് യശോധരൻ(36) ആണ് തമ്പാനൂർ പോലീസിന്റെ പിടിയിലായത്.
ഇന്ത്യ റിസർവ് ബറ്റാലിയനിൽ പോലീസുകാരനായ ഇയാൾ സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെയാണ് പീഡിപ്പിച്ചത്. തമ്പാനൂർ സിഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.