തിരുവനന്തപുരം : തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് സെപ്റ്റംബർ 18 ന് അഭിമുഖം നടക്കും. 36 ഒഴിവുകളാണുള്ളത്. എം.എസ്.സി നഴ്സിംഗും കെഎൻഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്. പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2528601, 2528603
തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ ജൂനിയർ ലക്ചറർ അഭിമുഖം സെപ്റ്റംബർ 18 ന്
09:09 PM Sep 13, 2025
| AVANI MV