ആന്റണി പെരുമ്പാവൂരിനും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍. ആന്റണിയുടെ വീട്ടില്‍ വച്ചായിരുന്നു ആഘോഷം. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അനിഷയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഡോ. വിന്‍സന്റിനെയും ഭാര്യ സിന്ധുവിനെയും ചിത്രങ്ങളില്‍ കാണാം. എന്നാല്‍ മോഹന്‍ലാലിന്റെ ഭാര്യയോ മക്കളോ ആഘോഷത്തില്‍ ഉണ്ടായിരുന്നില്ല.
65-ാം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ശ്വേതാ മേനോന്‍ അടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസയുമായെത്തി. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസ. 'പ്രിയ്യപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍', എന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.