സൗദിയില്‍ വിസിറ്റ് വീസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓണ്‍ലൈന്‍ വഴി പുതുക്കാം

02:11 PM Jun 27, 2025 | Suchithra Sivadas

സൗദി അറേബ്യയില്‍ വിവിധ തരത്തിലുള്ള വിസിറ്റ് വീസ കാലാവധി കഴിഞ്ഞവര്‍ക്കും അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കും ആശ്വാസം. വിസിറ്റ് വീസ കാലാവധി കഴിഞ്ഞവര്‍ക്ക് നിശ്ചിത ഫീസും പിഴയും നല്‍കി വീസ പുതുക്കി നാട്ടിലേക്ക് പോകാനുള്ള സംവിധാനത്തിന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അംഗീകാരം നല്‍കി. 


ജൂണ്‍ 26 മുതല്‍ ഒരു മാസത്തേക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക. ഒരു മാസത്തിനകം പദ്ധതി പ്രയോജനപ്പെടുത്തണമെന്നും പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങിയതായും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അറിയിച്ചു.


സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ അബ്ഷിറിലെ തവാസുല്‍ സേവനം വഴിയാണ് ഇതിന് അപേക്ഷ നല്‍കേണ്ടത്. ബിസിനസ്, തൊഴില്‍, ഫാമിലി വിസിറ്റ്, സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസകള്‍ അടക്കം കാലാവധി തീര്‍ന്ന എല്ലായിനം വീസകളിലും സൗദിയില്‍ കഴിയുന്നവര്‍ക്ക് എളുപ്പത്തിലും നിയമാനുസൃതവുമായി രാജ്യം വിടാനാകും.