ബഹ്റൈന്‍ വിമാനത്താവളം വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേര് പിടിയിലായി. ഇവര്‍ ഏഷ്യന്‍ വംശജരാണ്. പത്ത് കിലോയിലധികം കഞ്ചാവ് ആണ് ഇവരില്‍ നിന്നും പിടികൂടിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സിലെ മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റുമായി സഹകരിച്ച് കസ്റ്റംസ് ഡയറക്ടറേറ്റ് ഓഫ് എയര്‍പോര്‍ട്ട് അഫയേഴ്സാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വിമാനത്താവളത്തിലേക്ക് പ്രതികള്‍ മൂന്ന് പേരും എത്തിയപ്പോള്‍ ഇവരുടെ പെരുമാറ്റത്തില്‍ അധികൃതര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ഇവരോട് റെഡ് ചാനല്‍ വഴി മാറാന്‍ പറയുകയും പരിശോധിക്കുകയും ചെയ്തു. ഇവരുടെ ലഗേജുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഭക്ഷണം സൂക്ഷിക്കുന്ന ചെറിയ കണ്ടയ്നറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കണ്ടെടുത്ത മയക്കുമരുന്ന് അധികൃതര്‍ കണ്ടുകെട്ടുകയും കേസ് ആന്റി നാര്‍കോട്ടിക്സ് ഡയറക്ടറേറ്റിന് കൈമാറുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രതികളെ രാജ്യത്തിനകത്തുനിന്ന് പിടികൂടുകയും ഇവരില്‍ നിന്ന് ഹെറോയ്ന്‍ കണ്ടെത്തുകയും ചെയ്തു. ഇക്കാലയളവില്‍ പിടികൂടിയ ലഹരിവസ്തുക്കളുടെ വിപണി മൂല്യം 185,500 ബഹ്റൈന്‍ ദിനാര്‍ വരും. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ നിയമ നടപടികള്‍ എടുക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി