പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ് ; 17 കാരന്‍ അറസ്റ്റില്‍

08:09 AM Apr 26, 2025 | Suchithra Sivadas

പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട മൂഴിയാറിലാണ് ഞെട്ടിക്കുന്ന സംഭവം. 9, 12, 13 വയസ്സുകളുള്ള മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളുടെ അയല്‍വാസിയാണ് 17-കാരന്‍. കഴിഞ്ഞ വര്‍ഷം വേനലവധിക്ക് വീട്ടിലെത്തിയപ്പോള്‍ ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പെണ്‍കുട്ടികളുടെ അമ്മ വീട്ടിലില്ലാത്ത സമയം നോക്കിയായിരുന്നു പീഡനം.

ബാലികാസദനത്തില്‍ കൗണ്‍സിലിങ്ങിനിടെ മൂത്തപെണ്‍കുട്ടി പീഡന വിവരം തുറന്ന് പറയുകയായിരുന്നു. ഇതോടെ അധികൃതര്‍ ഈ വിവരം സിഡബ്ല്യൂസിയെ അറിയിക്കുകയും അവര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ 17-കാരനെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്തതിന് ശേഷം ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് മാറ്റി.