ഗുരുവായൂരപ്പന് വഴിപാടായി 36 പവൻ സ്വർണക്കിരീടം സമർപ്പിച്ച് തമിഴ്നാട്ടിലെ ഭക്തൻ

03:02 PM Apr 09, 2025 | AJANYA THACHAN

തൃശ്ശൂര്‍ : ഗുരുവായൂരപ്പന് വഴിപാട് സമര്‍പ്പണമായി സ്വര്‍ണക്കിരീടം. 36 പവന്‍ വരുന്ന സ്വര്‍ണക്കിരീടമാണ് ​ഗുരുവായൂരപ്പന് സമർപ്പിച്ചത്.  തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശിയായ കുലോത്തുംഗന്‍ എന്ന ഭക്തനാണ് സ്വർണക്കിരീടം സമർപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. ഗുരുവായൂരപ്പന് വഴിപാട് സമർപ്പണമായി 36 പവൻ സ്വർണക്കിരീടം സമർപ്പിക്കുന്ന തമിഴ്‌നാട് കല്ലാക്കുറിച്ചി സ്വദേശി കുലോത്തുംഗൻ എന്ന ഭക്തനാണ്. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെ കൊടിമരത്തിന് സമീപം നടന്ന ചടങ്ങിലായിരുന്നു സമര്‍പ്പണം. 

ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ കിരീടം ഏറ്റുവാങ്ങി. അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, ക്ഷേത്രം അസി. മാനേജര്‍മാരായ കെ.രാമകൃഷ്ണന്‍, കെ.കെ.സുഭാഷ്, സി.ആര്‍. ലെജുമോള്‍, വഴിപാടുകാരനായ കുലോത്തുംഗന്റെ ഭാര്യ രേണുകാദേവി, മക്കള്‍ എന്നിവര്‍ സന്നിഹിതരായി. സമര്‍പ്പണശേഷം ദര്‍ശനം കഴിഞ്ഞുവന്ന കുലോത്തുംഗനും കുടുംബത്തിനും കളഭം, കദളിപ്പഴം, പഞ്ചസാര, ചാര്‍ത്തിയ തിരുമുടിമാല, പട്ട് എന്നിവ അടങ്ങിയ ശ്രീഗുരുവായൂരപ്പന്റെ പ്രസാദകിറ്റ് നല്‍കി.