തൃശ്ശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

07:11 PM Jan 07, 2025 | AVANI MV

തൃശൂർ: വടക്കാഞ്ചേരി അകമലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 65 വയസ് പ്രായം തോന്നുന്ന വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ  രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

അകമല റെയിൽവേ ഓവർ ബ്രിഡ്ജിനും ഭവൻ സ്കൂളിനും ഇടയിലുള്ള ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹ വിചാരണക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും.