+

തൃശ്ശൂരിൽ 34 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

കൊടുങ്ങല്ലൂരിൽ 34 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ബൈക്കിൽ കറങ്ങി മയക്കുമരുന്ന് വിൽക്കുന്നതിന് ഇടയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ:  കൊടുങ്ങല്ലൂരിൽ 34 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ബൈക്കിൽ കറങ്ങി മയക്കുമരുന്ന് വിൽക്കുന്നതിന് ഇടയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കൈപ്പമംഗലം സ്വദേശി ഗോകുൽ(27) ആണ് എക്സൈസിൻറെ പിടിയിലായത്. സംശയം തോന്നി എക്സൈസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പ്രദീപ്‌.വി.എസും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ മോയിഷ്, സുനിൽ.പി.ആർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അനീഷ്.ഇ.പോൾ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്.ടി, സിജാദ് കെ.എം, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ തസ്‌നിം. കെ.എം, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ വിൽ‌സൺ.കെ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

facebook twitter