തൃശൂരിൽ പെണ്‍കുട്ടിക്ക് അശ്ലീല ചിത്രങ്ങളയച്ച് കൊടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

12:05 AM Apr 17, 2025 | Desk Kerala

തൃശൂര്‍:  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമാന പ്രായക്കാരിയായ പെണ്‍കുട്ടിയെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്‌സാപ്പ് വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം അശ്ലീല ചിത്രങ്ങളയച്ച് കൊടുത്ത സംഭവത്തിന് പെണ്‍കുട്ടിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ 2025 ജനുവരി മാസത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. 

ഈ കേസിലെ പ്രതിയായ കോണത്തുകുന്ന് ചിലങ്ക സ്വദേശിയായ തരുപീടികയില്‍ അലി മകന്‍ ഷാനവാസ് (43) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. ഷാജന്‍ എം.എസ്, എസ്.ഐ. ക്ലീറ്റസ്, എ.എസ്.ഐ മാരായ മെഹറുന്നിസ, ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.