തൃശ്ശൂർ : ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻ.എച്ച്.എം.) കീഴിൽ തൃശ്ശൂർ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (ജെ.പി.എച്ച്.എൻ.) തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർ.ബി.എസ്.കെ.) പദ്ധതിയുടെ ഭാഗമായാണ് നിയമനം.
അപേക്ഷകർക്ക് സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ജെ.പി.എച്ച്.എൻ. ബിരുദവും കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷനും ഉണ്ടായിരിക്കണം. 40 വയസാണ് പ്രായ പരിധി. പ്രതിമാസം 17,000 രൂപ ശമ്പളമായി ലഭിക്കും.
താത്പര്യമുള്ളവർ സെപ്റ്റംബർ 17-ന് വൈകുന്നേരം അഞ്ച് മണിക്കകം ആരോഗ്യകേരളത്തിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷൻ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ അടങ്ങിയ ബയോഡാറ്റയും അപ്‌ലോഡ് ചെയ്യേണ്ടതാണ്.
അപേക്ഷകൾ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കുന്നതല്ല. പരീക്ഷയുടെയും അഭിമുഖത്തിന്റെയും തീയതി പിന്നീട് അറിയിക്കും. ഹാജരാകുമ്പോൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും കൈവശം വെക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.
ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക്: https://forms.gle/m53RHUg28kZhTmKZA
ഫോൺ: 0487 2325824.