തൃശൂർ: ഗുരുവായൂരപ്പന് പാൽപ്പായസം നിവേദിക്കാൻ പുതിയ സ്വർണ്ണക്കുടം സമർപ്പിച്ചു. 460 ഗ്രാം (57.5 പവൻ) തൂക്കം വരുന്ന സ്വർണ്ണ കുടം സമർപ്പിച്ചത് പ്രശസ്ത വ്യവസായ ഗ്രൂപ്പാണ്. രാവിലെ പന്തീരടി പൂജ കഴിഞ്ഞു ക്ഷേത്രംനടതുറന്ന സമയത്തായിരുന്നു സമർപ്പണം.
Trending :
ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ക്ഷേത്രം അസിസ്റ്റന്റ് മാനേജർ സി.ആർ.. ലെജുമോൾ എന്നിവർ സന്നിഹിതരായി. വഴിപാടുകാർക്ക് കളഭവും കദളിപ്പഴവും പഞ്ചസാരയും തിരുമുടിമാലയും അടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ നൽകി.