ഇടുക്കി: അരണക്കല്ല് ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ച് ദൗത്യ സംഘം. കടുവയ്ക്കായി മൂന്ന് സംഘമായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തിയിരുന്നത്. സ്‌നിഫര്‍ ഡോഗും വെറ്ററിനറി ഡോക്ടര്‍മാരും അടങ്ങിയതാണ് ദൗത്യം സംഘം. നിലവില്‍ കടുവയെ മയക്കുവെടി വെച്ച് വലയിലാക്കിയിരിക്കുകയാണ്. പെട്ടെന്ന് തന്നെ പ്രധാന റോഡിലേക്ക് എത്തുന്ന പ്രദേശത്താണ് കടുവയെ കണ്ടെത്തിയത്.
കടുവയെ പിടികൂടുകയെന്നത് ശ്രമകരമായ ദൗത്യമാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ നാട്ടുകാരുടെ ഭീതി അകറ്റുക പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കാലിന് പരുക്കുള്ള അവശനായ കടുവയെ തേക്കടിയിലേക്ക് കൊണ്ടുപോകാനുള്ള നടപടികളാണ് ഇ നി ഉണ്ടാകുക. കടുവയ്ക്ക് ചികിത്സ നല്‍കും.