തൃശൂര്‍: പാലപ്പിള്ളി നാടാംപാടത്ത് പുലിയിറങ്ങി പശുകുട്ടിയെ കൊന്നു. നടാംപാടം വൈദ്യന്‍ വാപ്പുട്ടിയുടെ പശുകുട്ടിയെയാണ് പുലി പിടിച്ചത്. വാപ്പുട്ടി പുലിയെ കണ്ടതായും പറയുന്നു. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ ഈയിടെ പലതവണയായി പുലിയിറങ്ങുന്ന് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.
പുലി ഭീഷണിയുള്ള സ്ഥലങ്ങളില്‍ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന് മലയോര കര്‍ഷക സമിതി ആവശ്യപ്പെട്ടു. ഇതിനിടെ ഇന്നലെ പുലര്‍ച്ചെ കുണ്ടായി ചക്കിപറമ്പ് പാഡിക്കു സമീപം രണ്ട് ആനകള്‍ ഇറങ്ങി വാഴകളും നശിപ്പിച്ചു. വലിയക്കത്ത് കബീര്‍, കൊല്ലേരി കുഞ്ഞിപ്പ എന്നിവരുടെ വാഴകളാണ് നശിപ്പിച്ചത്.
Trending :