+

സമയപരിധി ലംഘിച്ചു: ബെംഗളൂരുവിൽ ശില്പാഷെട്ടിയുടെ പബ്ബിന്റെ പേരിൽ കേസ്

സമയപരിധി ലംഘിച്ച്‌ പ്രവർത്തിച്ചതിന് നടി ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിന്റെ പേരിൽ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ ബാസ്റ്റിയൻ ഗർഡൻ സിറ്റി പബ്ബിന്റെ പേരിലാണ്‌ കേസ്.

ബെംഗളൂരു: സമയപരിധി ലംഘിച്ച്‌ പ്രവർത്തിച്ചതിന് നടി ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിന്റെ പേരിൽ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ ബാസ്റ്റിയൻ ഗർഡൻ സിറ്റി പബ്ബിന്റെ പേരിലാണ്‌ കേസ്.

കഴിഞ്ഞദിവസം ഈ പബ്ബിലെത്തിയവർ തമ്മിൽ സംഘർഷം നടക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പബ്ബുകൾ പ്രവർത്തിക്കാൻ അനുവദിച്ചിരുന്ന സമയത്തിനുശേഷവും ഇത് പ്രവർത്തിക്കുന്നുവെന്ന് ഇതിൽനിന്ന് വ്യക്തമായിരുന്നു. തുടർന്നാണ് പോലീസ് സ്വമേധയാ കേസെടുത്തത്.

അർധരാത്രിക്കുശേഷം ഒരുമണി വരെയാണ് ബെംഗളൂരുവിൽ പബ്ബുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഒട്ടേറെ പബ്ബുകളിൽ ബോളിവുഡ് താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ തുടങ്ങിയവർക്ക് ഓഹരിപങ്കാളിത്തമുണ്ട്.

facebook twitter