+

കൊങ്കണ്‍ പാതയിലൂടെ ഓടുന്ന 38 ട്രെയിനുകളുടെ സമയത്തില്‍ ഇന്നു മുതല്‍ മാറ്റം

ണ്‍സൂണ്‍ കഴിയുന്നതിനാല്‍ ട്രെയിനുകളുടെ വേഗതയിലും മാറ്റം വരും. ഇന്ന് മുതല്‍ 2026 ജൂണ്‍ 15 വരെ ഇനി കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ 110-120 കിലോമീറ്ററിലാണ് ഓടുക. കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ സമയങ്ങളില്‍ ട്രെയിനിൻ്റെ വേഗത 40-75 കിലോമീറ്ററാണ്. മഴയിലുണ്ടാകുന്ന മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് മാറ്റങ്ങള്‍ വരുത്തുന്നത്.

തിരുവനന്തപുരം: മണ്‍സൂണ്‍ കഴിയുന്നതിനാല്‍ ട്രെയിനുകളുടെ വേഗതയിലും മാറ്റം വരും. ഇന്ന് മുതല്‍ 2026 ജൂണ്‍ 15 വരെ ഇനി കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ 110-120 കിലോമീറ്ററിലാണ് ഓടുക. കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ സമയങ്ങളില്‍ ട്രെയിനിൻ്റെ വേഗത 40-75 കിലോമീറ്ററാണ്. മഴയിലുണ്ടാകുന്ന മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് മാറ്റങ്ങള്‍ വരുത്തുന്നത്.

പുതിയ സമയക്രമം വരുന്നതോടെ എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്ന് മണിക്കൂറോളം വൈകി പുറപ്പെടുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. നിലവില്‍ എറണാകുളത്തുനിന്ന് രാവിലെ 10.30ന് പുറപ്പെടുന്ന ട്രെയിൻ ഇനി ഉച്ചയ്ക്ക് 1.25നാകും യാത്ര ആരംഭിക്കുക.

അതേസമയം, നിസാമുദ്ദീൻ-എറണാകുളം മംഗള (12618) നിലവിലോടുന്ന സമയത്തില്‍ നിന്ന് വ്യത്യസ്തമായി ഒരുമണിക്കൂർ നേരത്തെ എത്തിച്ചേരും. രാത്രി 10.35ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഷൊർണൂരില്‍ 4.10ന് എത്തിച്ചേരും.

ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) ഒന്നര മണിക്കൂർ നേരത്തെ എത്തിച്ചേരും. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് രാവിലെ 9.15ന് പുറപ്പെട്ട് എറണാകുളം ജംക്‌ഷനില്‍ ഉച്ചയ്ക്ക് 1.45ന് എത്തും. കോഴിക്കോട്ട് വൈകിട്ട് ആറിന് എത്തും.

മറ്റ് ട്രെയിനുകളുടം സമയക്രമം ഇങ്ങനെ

എറണാകുളം-അജ്മീർ മരുസാഗർ-12977 രാത്രി 12.12ന് കോഴിക്കോട്ടെത്തും.
തിരുവനന്തപുരം- ഭാവ്നഗർ (19259) രാത്രി 12.07ന് കോഴിക്കോട്ടെത്തും.

എറണാകുളം-ഓഖ ( 16338) രാത്രി 12.07നാണ് എത്തിച്ചേരുക.
തിരുവനന്തപുരം-വെരാവല്‍ (16334) രാത്രി 12.07നും കോഴിക്കോട്ടെത്തും.
തിരുവനന്തപുരം- ചണ്ഡീഗഢ്‌ (12217) വൈകിട്ട് 4.27ന് കോഴിക്കോട്ടെത്തും.

പുറപ്പെടുന്ന സമയക്രമം

എറണാകുളം നിസാമുദ്ദിൻ മംഗള എക്സ്പ്രസ് ( 12617) എറണാകുളം ജംക്‌ഷനില്‍ നിന്ന് ഉച്ചയ്ക്ക് 1.25നു പുറപ്പെടും.
തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) തിരുവനന്തപുരം സെൻട്രലില്‍ നിന്നു രാവിലെ 9.15നു പുറപ്പെടും.

എറണാകുളം -പുണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22149) രാവിലെ 2.15ന് എറണാകുളം ജംക്‌ഷനില്‍ നിന്ന് പുറപ്പെടും.
വെരാവല്‍ വീക്ക്‌ലി എക്സ്പ്രസ് (16334) തിരുവനന്തപുരം സെൻട്രലില്‍ നിന്ന് വൈകിട്ട് 3.45ന് പുറപ്പെടും.
മുംബൈ എല്‍ടിടി ഗരീബ് എക്സ്പ്രസ്(12202) തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.45ന് പുറപ്പെടും.

facebook twitter