+

മുടികൊഴിച്ചിൽ തടയാം, ലളിത മാർഗ്ഗങ്ങളിലൂടെ

മുടികൊഴിച്ചിൽ തടയാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പതിവാക്കാം. മുട്ട, ചിക്കൻ, പയർ വർഗങ്ങൾ എന്നിവയെല്ലാം പ്രോട്ടീൻ സമ്പുഷ്ടമാണ്.
മുടികൊഴിച്ചിൽ തടയാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പതിവാക്കാം. മുട്ട, ചിക്കൻ, പയർ വർഗങ്ങൾ എന്നിവയെല്ലാം പ്രോട്ടീൻ സമ്പുഷ്ടമാണ്. മുടികൊഴിച്ചിൽ തടയാനുള്ള നല്ലൊരു വഴിയാണ് ഓയിൽ മസാജ്. ചെറുചൂടുള്ള വെളിച്ചെണ്ണയോ മറ്റെണ്ണകളോ ഓയിൽ മസാജിനായി ഉപയോഗിക്കാം.
തല വിയർക്കുന്നത് ഒഴിവാക്കണം. വിയർപ്പ് തങ്ങി നിൽക്കുന്നത് ചെളിയും അഴുക്കും അടിഞ്ഞു കൂടി മുടിവേരുകളെ ദുർബലമാക്കും. മുട്ടവെള്ള മുടിയിൽ പുരട്ടി അൽപം കഴിയുമ്പോൾ കഴുകിക്കളയാം. ഇത് മുടിവളർച്ചയെ സഹായിക്കുകയും നേരിട്ട് പ്രോട്ടീൻ ലഭ്യമാവുകയും ചെയ്യും.
നെല്ലിക്കാപ്പൊടിയും ചെറുനാരങ്ങാനീരും കലർത്തി മുടിയിൽ പുരട്ടാം. മുടികൊഴിച്ചിൽ ഒഴിവാക്കാൻ ഗ്രീൻ ടീ തലയിൽ പുരട്ടുന്നത് നല്ലതാണ്. തേങ്ങാപ്പാലിൽ അൽപം വെളിച്ചെണ്ണ കലർത്തി ശിരോചർമത്തിൽ തേച്ചു പിടിപ്പിക്കുന്നത് വഴിയും മുടികൊഴിച്ചിൽ തടയാം.
പേരയ്ക്കയില നല്ലതാണ്
പേരയ്ക്കയിലകളിൽ വിറ്റാമിൻ ബി ധാരളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് ഏറെ ഗുണകരമാണ്. മുടിയുടെ ആരോഗ്യത്തിനും തഴച്ചു വളരുന്നതിനും വിറ്റാമിൻ ബി അത്യാവശ്യമാണ്. പേരയ്ക്കയില വെള്ളത്തിലിട്ട് തിളപ്പിച്ച് കഷായമാക്കി തലയിൽ തേക്കുന്നത് നല്ലതാണ്. പേരയ്ക്കയില കഷായം തലയിൽ മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ തടയും. വേരുകൾക്ക് ശക്തിപകരും. പ്രകൃതിദത്ത മരുന്നായതിനാൽ പാർശ്വഫലങ്ങളുണ്ടാവില്ല.
പേരക്കയില കഷായം വളരെ ലളിതമായി തയ്യാറാക്കാം. ഒരു കൈനിറയെ പേരയ്ക്കയില എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ 20 മിനിറ്റ് തിളപ്പിക്കണം. ശേഷം അടുപ്പിൽ നിന്ന് വാങ്ങി വെച്ച് തണുപ്പിക്കാം. കഷായം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കണം. ഒരുമണിക്കൂറിന് ശേഷം കഴുകിക്കളയാം. അത് തുടർച്ചയായി ചെയ്യണം. രാത്രി കിടക്കുന്നതിന് മുമ്പും കഷായം ഉപയോഗിക്കാം. രാവിലെ കഴുകിക്കളഞ്ഞാൽ മതിയാകും
facebook twitter