+

ഉപ്പ് കൊണ്ടുള്ള ചില ടിപ്‌സുകൾ

 നമ്മൾ മീൻ മുറിച്ച് ഫ്രീസറിൽ വയ്ക്കാറുണ്ട്. രാവിലത്തെ തിരക്കിൽ ഇതൊന്നു ഐസ് കട്ട വിട്ടുകിട്ടാൻ ഒരുപാട് ബുദ്ധിമുട്ടാറുമുണ്ട്. കുറേ സമയം വേണം ഇതൊന്നു മെൽറ്റായി വരാൻ. അതിനായി നിങ്ങൾ ഇതുമാത്രം ചെയ്താൽ മതി. ഫ്രീസറിൽ നിന്നും മീൻ എടുത്ത് അതിനു മുകളിൽ കുറച്ച് ഉപ്പ് വിതറിക്കൊടുക്കുക. പെട്ടെന്നു തന്നെ ഇത് റെഡിയാവും. 

 നമ്മൾ മീൻ മുറിച്ച് ഫ്രീസറിൽ വയ്ക്കാറുണ്ട്. രാവിലത്തെ തിരക്കിൽ ഇതൊന്നു ഐസ് കട്ട വിട്ടുകിട്ടാൻ ഒരുപാട് ബുദ്ധിമുട്ടാറുമുണ്ട്. കുറേ സമയം വേണം ഇതൊന്നു മെൽറ്റായി വരാൻ. അതിനായി നിങ്ങൾ ഇതുമാത്രം ചെയ്താൽ മതി. ഫ്രീസറിൽ നിന്നും മീൻ എടുത്ത് അതിനു മുകളിൽ കുറച്ച് ഉപ്പ് വിതറിക്കൊടുക്കുക. പെട്ടെന്നു തന്നെ ഇത് റെഡിയാവും. 

മിക്‌സിയുടെ ബാഡ് സ്‌മെൽ പോവാനും ബ്ലെയ്ഡ് മൂർച്ചകൂട്ടാനും ഉപ്പ് ബെസ്റ്റാണ്. കല്ലുപ്പ് കുറച്ചെടുത്ത് മിക്‌സിയുടെ ജാറിലേക്കിടുക. അതിലേക്ക് കുറച്ച് ഗ്രാമ്പൂവും ഇട്ടുകൊടുക്കുക. അത് അരച്ചെടുക്കുക. ശേഷം ഒരു പേപ്പറിലോ തുണിയിലോ ഇത് പൊതിഞ്ഞെടുക്കുക. എന്നിട്ട് അലമാരക്കുള്ളിലും അടുക്കളയിലെയോ മറ്റുള്ള സ്ഥലത്തോ ബോക്‌സുകളിലെ ഡ്രോയർ വലിക്കുമ്പോൾ ഒരു സ്‌മെൽ വരില്ലേ. അത് മാറാൻ ഇത് അതിലേക്ക് ഇട്ടു കൊടുത്താൽ മതി.

ഈച്ചയോ പാറ്റയോ വരുമെന്ന പേടിയും വേണ്ട. വെളിച്ചെണ്ണ, മറ്റു സാധനങ്ങൾ എന്നിവയൊക്കെ വയ്ക്കുന്ന സ്ഥലത്ത് ഇതൊന്നു വച്ചു കൊടുത്താൽ പിന്നെ ഉറുമ്പിന്റെയോ പാറ്റയുടെ പൊടിപോലും വരില്ല. കാരണം ഗ്രാമ്പുവിന് നല്ലൊരു മണമായിരിക്കും. 

സവാള ചെറിയുള്ളി ഒക്കെ വയ്ക്കുമ്പോൾ അത് ചീഞ്ഞു പോവാതിരിക്കാനും ഉണങ്ങിപ്പോവാതിരിക്കാനും ഉപ്പും ഗ്രാമ്പുവുമുള്ള മിശ്രിതം ഇട്ടു കൊടുക്കുക. 

കുക്കറിന്റെയോ മറ്റു പാത്രങ്ങളുടെയോ കറ കളയാൻ മുട്ടത്തോട് പൊടിച്ചുവയ്ക്കുക. നന്നായി കഴുകി ഉണക്കിയതിനു ശേഷം നല്ലപോലെ പൊടിച്ചെടുക്കുക. ഈ പൊടിയിൽ ഒരു സ്പൂൺ കല്ലുപ്പ് ഇട്ടുകൊടുക്കുക. ഇനി സ്‌ക്രബർ എടുത്ത് ഇത്തിരി വെള്ളം ഒഴിച്ച് നന്നായി കഴുകുക. വെട്ടിത്തിളങ്ങും. 

കുക്കറിന്റെ വാഷർ ലൂസായാൽ രാത്രി കുറച്ചു വെള്ളത്തിൽ കല്ലുപ്പ്  ഇട്ട് അതിലേക്ക് വാഷർ ഇട്ടു  കൊടുക്കുക. 
നല്ല ക്ലീനായി കിട്ടും. അതുപോലെ കുക്കറിൽ പാകം ചെയ്യുമ്പോൾ തിളച്ചുപോവുകയും കുക്കറിന്റെ മൂടി വൃത്തികേടാവുകയും ചെയ്യുന്നതു കാണാം. അതിനായി വെളിച്ചെണ്ണ കുറച്ചു പുരട്ടിക്കൊടുക്കുക. കുക്കറിന്റെ മൂടിയിലും മറ്റും. എന്നിട്ട് കറിവച്ചു നോക്കൂ. എവിടെയും ഒരുതുള്ളി പോലും തൂവാതെ കിട്ടും. 

Trending :
facebook twitter