തിരുവല്ല: പത്തനംതിട്ടയിൽ കായികതാരമായ ദലിത് പെൺകുട്ടിയെ 60ലേറെ ആളുകൾ ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി പുറത്ത്. തിരുവല്ലയില്‍ വിദ്യാര്‍ഥിനിയെ പാര്‍ക്കില്‍വെച്ച് പീഡിപ്പിച്ചു. ഗര്‍ഭിണിയായ പതിനേഴുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ചുങ്കപ്പാറ സ്വദേശിയും ആരോപണവിധേയനുമായ ജെസ്വിനെ (26) റിമാന്‍ഡ് ചെയ്തു. കഴിഞ്ഞമാസമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തിരുവല്ല പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കവിയൂർ പഞ്ചായത്തിൽ മനയ്ക്കച്ചിറ പാർക്കിൽ ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെ ആയിരുന്നു പീഡനമെന്ന് പെൺകുട്ടിയുടെ മൊഴിയിലുണ്ട്. പ്രതിയുടെ മന്നംകരച്ചിറയിലെ വീട്ടിൽ എത്തിച്ചും പീഢനത്തിന് ഇരയാക്കി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ജെസ്വിനെ അറസ്റ്റ് ചെയ്തത്.
കേസ് രജിസ്റ്റർ ചെയ്ത കാലയളവിൽ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ആറാഴ്ച ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പ്രായം, ഭാവി, ഗർഭത്തിന്റെ കാലദൈർഘ്യം എന്നിവ കണക്കിലെടുത്ത് സി.ഡബ്ല്യൂ.സിയുടെ സഹായത്തോടെ ഗർഭച്ഛിദ്രം നടത്തി. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ഇത്. നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഭ്രൂണത്തിന്റെ ഡി.എൻ.എ. സാമ്പിൾ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. റിമാൻഡിൽ കഴിയുന്ന ജെസ്വിനാണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാൻ ആവശ്യമായ പരിശോധനകൾ നടത്തുന്നതിന് വേണ്ടിയാണിത്.