അമേരിക്കന്‍ ഐടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ കമ്പനികളിലേക്കുള്ള ഔട്ട്‌സോഴ്‌സിങ് നിര്‍ത്തലാക്കാന്‍ നീക്കവുമായി ട്രംപ്

08:50 AM Sep 07, 2025 | Suchithra Sivadas

ഇന്ത്യന്‍ ഐടി മേഖലയ്‌ക്കെതിരായ നടപടിക്ക് പദ്ധതിയിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കന്‍ ഐടി കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ കമ്പനികളിലേക്കുള്ള ഔട്ട്‌സോഴ്‌സിങ് നിര്‍ത്തലാക്കിയേക്കും. തീരുമാനം വന്നാല്‍ ഇന്ത്യന്‍ ഐടി മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടമുണ്ടായേക്കും. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്സോഴ്സിങ് തടയാന്‍ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഔട്ട്സോഴ്സിങ് നടത്തുന്നത് അമേരിക്കന്‍ ജീവനക്കാരുടെ വേതന- തൊഴില്‍ അടിച്ചമര്‍ത്തലിന് കാരണമാകുന്നുവെന്ന് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോയുടെ നിരീക്ഷണം.
ഔട്ട്സോഴ്സിങ്ങിന് തീരുവ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, യുഎസ് ഐടി സ്ഥാപനങ്ങളില്‍ നിന്നുള്ള ഔട്ട്സോഴ്സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയില്‍ ഇതു വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.