കണ്ണപ്പ തിയറ്ററിലേക്ക് ; പ്രതിഫലം വാങ്ങാതെ മോഹന്‍ ലാലും പ്രഭാസും

02:09 PM Jun 26, 2025 | Suchithra Sivadas

വിഷ്ണു മഞ്ചു നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പ റിലീസിനൊരുങ്ങുകയാണ്. ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രത്തില്‍ ബോളിവുഡ് അടക്കമുള്ള ഇന്‍ഡസ്ട്രികളിലെ വന്‍ താരങ്ങളാണ് അതിഥി വേഷങ്ങളിലെത്തുന്നത്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

100 കോടി ബജറ്റിലാണ് കണ്ണപ്പ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. കണ്ണപ്പയിലൂടെ തെലുങ്കിലേക്ക് എത്തുന്ന ബോളിവുഡ് താരം അക്ഷയ് കുമാര്‍ ശിവന്റെ വേഷത്തിലാണ് എത്തുക. കഥാപാത്രത്തിനായി നടന്‍ ആറ് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

കിരാതയെന്ന കഥാപാത്രമായി എത്തുന്ന മോഹന്‍ലാല്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്നാണ് വിഷ്ണു മഞ്ചു നേരത്തെ പറഞ്ഞിരുന്നത്. രുദ്ര എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനെപ്പോലെ പ്രഭാസം പ്രതിഫലം കൈപ്പറ്റിയിട്ടില്ല.
തിന്നന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിഷ്ണു മഞ്ചു അവതരിപ്പിക്കുന്നത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ പാര്‍വതിയുടെ വേഷത്തിലെത്തുന്നത്. വിഷ്ണു, കാജല്‍ എന്നിവരുടെയടക്കം മറ്റു താരങ്ങളുടെയൊന്നും പ്രതിഫല തുക പുറത്തുവിട്ടിട്ടില്ല.
ജൂണ്‍ 27ന് റിലീസാകുന്ന ചിത്രം 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.