പൊന്നേ... ഇത് എങ്ങോട്ട്; പവന് 90,320

11:55 AM Oct 08, 2025 |


സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഭേദിച്ച് മുന്നോട്ട് കുതിക്കുകയാണ്. പ്രതീക്ഷിച്ചിരുന്നത് പോലെ, ഇന്ന് ഒരു പവൻ സ്വർണത്തിന് 90,000 രൂപ കടന്നിരിക്കുന്നു. ഇന്ന് ഒരു പവൻ സ്വർണം ലഭിക്കാൻ 90,320 രൂപ നൽകണം. ഇന്നലത്തേക്കാൾ 840 രൂപയുടെ വർധനവാണ് പവന് ഉണ്ടായിരിക്കുന്നത്.

ഒരു ഗ്രാമിന് 11,290 രൂപയാണ് ഇന്നത്തെ വില. നിലവിലെ സാഹചര്യത്തിൽ, പണിക്കൂലിയും ജി.എസ്.ടിയും കൂടി കണക്കാക്കുമ്പോൾ, ഒരു പവൻ സ്വർണം വാങ്ങാൻ ഇനി ഒരു ലക്ഷം രൂപയോളം നൽകേണ്ടി വരും. വില കുറഞ്ഞിട്ട് സ്വർണം വാങ്ങാമെന്ന സാധാരണക്കാരുടെ പ്രതീക്ഷ ഇതോടെ അസ്തമിച്ചിരിക്കുകയാണ്. ഓരോ ദിവസവും സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുന്നതാണ് ഈ വലിയ വിലക്കയറ്റത്തിന് പ്രധാന കാരണം.