+

ഇന്ന് ദുഖവെള്ളി ; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

മലയാറ്റൂരില്‍ ഭക്തജന തിരക്കാണ്. 

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്‍േറയും കുരിശ് മരണത്തിന്‍േറയും ഓര്‍മ്മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളില്‍  പ്രത്യേക പ്രാര്‍ത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും. 
മലയാറ്റൂരില്‍ ഭക്തജന തിരക്കാണ്. 
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കോലഞ്ചേരി ക്വീന്‍ മേരീസ് കത്തോലിക്ക പള്ളിയില്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക ബാവ വാഴൂര്‍ സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. യാക്കോബായ സഭ അധ്യക്ഷന്‍ ജോസഫ് പ്രഥമന്‍ കാതോലിക ബാവ മണര്‍കാട് സെന്റ് മേരീസ് പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുക്കും. 

facebook twitter