കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു

03:47 PM Jun 26, 2025 | Renjini kannur


കണ്ണൂർ: കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു.  രാവിലെ കണ്ണൂർ ആറളത്താണ് സംഭവം. ആറളം സ്വദേശിയായ രാജീവനാണ് മരിച്ചത്.കള്ള് ചെത്തിയ ശേഷം ഷെഡിലിരുന്ന് വിശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

രാജീവൻ സ്ഥിരമായി കള്ള് ചെത്തുന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. പതിവ് പോലെ കളള് ചെത്തിയ ശേഷം ഷെഡില്‍ വിശ്രമിക്കുകയായിരുന്നു. പിന്നാലെ ഇടിമിന്നലേല്‍ക്കുകയും തളർന്ന് വീഴുകയും ചെയ്തു. രാജീവനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.