+

തക്കാളി സോസ് ഇനി വീട്ടിൽ തയ്യാറാക്കാം

തക്കാളി സോസ് തയ്യാറാക്കാം  തക്കാളി -1kg വിനാഗിരി -1/3 കപ്പ് പഞ്ചസാര -1/2 കപ്പ്

തക്കാളി സോസ് തയ്യാറാക്കാം 

തക്കാളി -1kg
വിനാഗിരി -1/3 കപ്പ്
പഞ്ചസാര -1/2 കപ്പ്
പച്ചമുളക് -4( വറ്റൽമുളക് -4 )
ഉപ്പ് -പാകത്തിനു
ഏലക്കാ -4
ഗ്രാമ്പൂ-5
കറുവപട്ട -1 മീഡിയം കഷണം
പെരുംജീരകം -1/2 റ്റീസ്പൂൺ
ജീരകം -1/2 റ്റീസ്പൂൺ
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂൺ
സവാള -1 

തയ്യാറാക്കുന്ന വിധം 

തക്കാളി കഴുകി വൃത്തിയാക്കി വക്കുക.

ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക

നന്നായി തിളച്ച് തൊലി അടർന്നു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.ശേഷം തക്കാളികൾ നല്ല തണുത്ത വെള്ളതിൽ ഇട്ട് വക്കുക.

ചൂട് നന്നായി പോയെ ശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞ് എടുത്ത് വക്കുക.പിന്നീട് എല്ലാം മിക്സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കി എടുക്കുക.

ഗ്രാമ്പൂ,കറുകപട്ട, പച്ചമുളക്( വറ്റൽമുളക്),സവാള, ഏലക്ക,പെരുംജീരകം,ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും കൂടെ ചേർത്ത് ഒരു വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി എടുക്കുക.

അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കുക.ഉണ്ടാക്കി വച്ച കിഴി കൂടി അതിൽ ഇട്ട് ഇളക്കി ചൂടാക്കുക

നന്നായി ചൂടായി കുറുകാൻ തുടങ്ങുമ്പോൾ വിനാഗിരി പഞ്ചസാര ,പാകത്തിനു ഉപ്പ് ഇവ കൂടെ ചേർത്ത് നന്നായി തിളച്ച് കുറുകുന്ന വരെ ഇളക്കുക.

ശേഷം കിഴി തക്കാളി ചാറിലേക്ക് നന്നായി പിഴിഞ് ആ സത്ത് മുഴുവൻ ഇറങ്ങാൻ അനുവദിക്കുക.നന്നാായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം

2-3 മിനുറ്റിനു ശേഷം തീ ഓഫ് ചെയ്യാം.തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ ദിവസം കേടു കൂടാതെ ഇരിക്കും.അപ്പൊ തക്കാളി സോസ് തയ്യാർ എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

facebook twitter