+

സംസ്ഥാനത്ത് മദ്യവില കൂട്ടി; വില വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് മദ്യവില വർദ്ധിപ്പിച്ചു. വില വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. മദ്യനിർമാണക്കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണു തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർദ്ധിപ്പിച്ചു. വില വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. മദ്യനിർമാണക്കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണു തീരുമാനം. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനുമാണ് വില കൂട്ടിയത്. 

ബെവ്‌കോ നിർമ്മിക്കുന്ന ജവാൻ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇതോടെ വില 650 രൂപയായി.
ജനപ്രിയ ബീയറുകൾക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ വിറ്റിരുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വില വർധിച്ചിട്ടുണ്ട്. 

15 മാസത്തിന് ശേഷമാണ് മദ്യത്തിന് വില കൂടുന്നത്. ബെവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോൺട്രാക്ട്’ അനുസരിച്ചാണ് മദ്യവില നിശ്ചയിക്കുന്നത്. കമ്പനികൾ ഓരോ വർഷവും വിലവർധന ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളിൽ വില കൂട്ടി നൽകും. എഥനോളിന്റെ വില കൂടിയതു ചൂണ്ടിക്കാട്ടിയാണു മദ്യ ക്കമ്പനികൾ വിലവർധന ആവശ്യപ്പെട്ടത്.

facebook twitter