പാ​കി​സ്താ​നി​ൽ മ​ന്ത്രി​ക്ക് നേ​രെ ത​ക്കാ​ളി​യേറ്

06:40 PM Apr 21, 2025 |


ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​നി​ൽ മ​ന്ത്രി​ക്ക് നേ​രെ ത​ക്കാ​ളി​യും ഉ​രു​ള​ക്കി​ഴ​ങ്ങും എ​റി​ഞ്ഞ് പ്ര​തി​ഷേ​ധ​ക്കാ​ർ. മ​ത​കാ​ര്യ വ​കു​പ്പി​ൽ സ​ഹ​മ​ന്ത്രി​യാ​യ ഖീ​ൽ ദാ​സ് കൊ​ഹി​സ്താ​നി​ക്ക് നേ​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ശ​നി​യാ​ഴ്ച സി​ന്ധ് പ്ര​വി​ശ്യ​യി​ലെ ഥ​ത്ത ജി​ല്ല​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ നാ​ട്ടു​കാ​ർ ത​ക്കാ​ളി​യും ഉ​രു​ള​ക്കി​ഴ​ങ്ങും എ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കൊ​ഹി​സ്താ​നി​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

തെ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​ധാ​ന​മാ​യ ന​ദി​ക​ളു​ടെ ഒ​ഴു​ക്ക് കു​റ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​റി​ന്റെ വി​വാ​ദ ജ​ല​സേ​ച​ന ക​നാ​ൽ പ​ദ്ധ​തി​ക​ളെ എ​തി​ർ​ക്കു​ന്ന​വ​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.